---
title: "ഇടയിൽ പീടികയിൽ നിന്നും രേഖകളില്ലാതെ സ്കൂട്ടറിൽ കടത്തവെ ചൊക്ലി പൊലീസ് പിടിച്ചെടുത്ത 63 ലക്ഷം രൂപ കോടതിയിലടച്ചു ; പ്രതിയെ ജാമ്യത്തിൽ വിട്ടു."
english_title: "Chokli Police Seize Rs 63.78 Lakh Cash from Scooter in Idayil Peedika, Deposited in Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374581/Chokli Police Seize Rs 63.78 Lakh Cash from Scooter in Idayil Peedika, Deposited in Court"
published_at: "2026-07-25T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64937809abf_1001339138.jpg"
keywords: []
---

# ഇടയിൽ പീടികയിൽ നിന്നും രേഖകളില്ലാതെ സ്കൂട്ടറിൽ കടത്തവെ ചൊക്ലി പൊലീസ് പിടിച്ചെടുത്ത 63 ലക്ഷം രൂപ കോടതിയിലടച്ചു ; പ്രതിയെ ജാമ്യത്തിൽ വിട്ടു.

> **Lead Summary:** ഇടയിൽ പീടിക വെള്ളാച്ചേരിക്കടുത്തു വച്ച് രഹസ്യ വിവരത്തെ തുടർന്ന് ചൊക്ലി പൊലീസ് രേഖകളില്ലാത്തതിനെ തുടർന്ന് പിടികൂടിയ 63,78,750 ലക്ഷത്തോളം രൂപ തലശേരി കോടതിയിലടച്ചു. KL 58 J 4200 സ്കൂട്ടറിൽ കടത്തുകയായിരുന്നു പണമാണ് പൊലീസ് പിടികൂടിയത്.

## Article Content

ഇടയിൽ പീടിക വെള്ളാച്ചേരിക്കടുത്തു വച്ച് രഹസ്യ വിവരത്തെ തുടർന്ന് ചൊക്ലി പൊലീസ് രേഖകളില്ലാത്തതിനെ തുടർന്ന് പിടികൂടിയ 63,78,750 ലക്ഷത്തോളം രൂപ തലശേരി കോടതിയിലടച്ചു. KL 58 J 4200 സ്കൂട്ടറിൽ കടത്തുകയായിരുന്നു പണമാണ് പൊലീസ് പിടികൂടിയത്.

കരിയാട്ടെ പ്രിയങ്ക സ്വർണ വ്യാപാര സ്ഥാപനത്തിലെ ചവൻ ദത്തത്രേയ സുബ്ബറാവു (50)വിനെ പൊലീസ് പിടികൂടിയിരുന്നു. സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.

ചൊക്ലി ഇൻസ്പെക്ടർ വി. ബിജു, എസ്.ഐ ആർ. രാഗേഷ്, എസ്.സി.പി.ഒ മാരായ അനീഷ്, രജിൽ, സബീഷ്, സി പി ഒമാരായ, റിജ്വാൻ, രൂപേഷ് എന്നിവർ ചേർന്നാണ് പണവും പ്രതിയെയും പിടികൂടിയത്. വിവരമറിഞ്ഞ് തലശേരി എ.എസ്.പി ഡോ. നന്ദഗോപൻ ഐപിഎസും സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374581/Chokli Police Seize Rs 63.78 Lakh Cash from Scooter in Idayil Peedika, Deposited in Court)